ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ
യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും
ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു
ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു
വാനസേന ഗാനം പാടി വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ
Uyarthidum njaan ente kankal
Thunayaruloom vangiriyil
En sahaayam vaanam bhoomi
Akhilam vaazhum Yahovayil
Yisrayelin kaavalkaaran
Nidraabhaaram thoongunnilla
Yahovayen paalakan thaan
Illenikku khedamottum
Shathrubhayam neekki enne
Maathrathorum kaathidunnu
Neethiyin salpaathakalil
Nithyavum nadathidunnu
Shobhayerum swarppuriyin
Theeramathil chertheedunnu
Shobhithapurathin vaathil
En mumbil njaan kandidunnu
Vaanasena gaanam paadi
Vaanidunnu swargaseeyon
Dhyaanichidum neramente
Maanasam modichidunnu
Halleluya halleluya
Chernnidum njaan swargadeshe
Halleluya paadi
Sarvakaalavum njaan vaaniduvaan
Click a stanza to preview here.