വാ വാ യേശുനാഥാ,
വാ വാ സ്നേഹനാഥാ
ഹാ എൻ ഹൃദയം തേടീടും സ്നേഹമേ നീ
വാ വാ യേശുനാഥാ
വാ വാ യേശുനാഥാ,
വാ വാ സ്നേഹനാഥാ
ഹാ എൻ ഹൃദയം തേടീടും സ്നേഹമേ നീ
വാ വാ യേശുനാഥാ
പൂക്കൾക്കില്ലാ പ്രഭ,
തേൻ മധുരമല്ല
നീ വരുമ്പോഴെൻ ആനന്തം വർണ്യമല്ലാ
വാ വാ യേശുനാഥാ
പൂക്കൾക്കില്ലാ പ്രഭ,
തേൻ മധുരമല്ല
നീ വരുമ്പോഴെൻ ആനന്തം വർണ്യമല്ലാ
വാ വാ യേശുനാഥാ
ആധി ചേരുകിലും,
വ്യാധി നോവുകിലും
നീയരികിൽ എന്നാലെന്നാലെനിക്കാശ്വാസമേ
വാ വാ യേശുനാഥാ
ആധി ചേരുകിലും,
വ്യാധി നോവുകിലും
നീയരികിൽ എന്നാലെന്നാലെനിക്കാശ്വാസമേ
വാ വാ യേശുനാഥാ
വേണ്ട പോകരുതേ,
നാഥാ നിൽക്കണമേ
തീർത്തുകൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപം
വാ വാ യേശുനാഥാ
വേണ്ട പോകരുതേ,
നാഥാ നിൽക്കണമേ
തീർത്തുകൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപം
വാ വാ യേശുനാഥാ
ശാന്തിയിൽ നീന്തി നീന്തി, കാന്തിയിൽ മുങ്ങി മുങ്ങി
നിന്നിൽ ഞാനുമേ എന്നിൽ നീ ഇങ്ങനെ നാം
വാ വാ യേശുനാഥാ
വാ വാ യേശുനാഥാ,
വാ വാ സ്നേഹനാഥാ
ഹാ എൻ ഹൃദയം തേടീടും സ്നേഹമേ നീ
വാ വാ യേശുനാഥാ
Click a stanza to preview here.