ഞാൻ കാണുന്നു യേശുവേ
കാൽവറിക്കുന്നിന്മേൽ
പാപത്തിൻ വിലയെ
ഹാ എന്തൊരു ത്യാഗമേ
നിൻ രക്തം ഈയെന്നെ
വീണ്ടതാം കൃപയേ
യേശുവേ എൻ യേശുവേ
എല്ലാ മഹത്വവും മാനവും നിനക്കേ
എൻ പാപങ്ങൾ പോക്കി
ആ സ്വർഗത്തെ നൽകി
കൃപയേ വൻകൃപയേ
ഞാൻ ഘോഷിക്കും എന്നെന്നും
യേശുവിൻ വിജയം
എനിക്കില്ലാ മരണം
എല്ലാ തകർച്ചകൾക്കും മേൽ
വാഴുന്നൊരാ നാമം
മൃതിയെവെന്ന നാമം
താതാ നിൻ ഹിതം പൂർണമായി
മഹിമയിൽ വാഴുന്നു
പ്രിയനാം നിൻ പുത്രൻ
ഹല്ലേലുയ എൻ രാജാവിന്
യോഗ്യൻ നീ മാത്രമേ
അങ്ങേക്കാരാധന
Njan kaanunnu Yesuve
Kalvarikkunnimel
Paapathin vilaye
Ha enthoru thyaagame
Nin raktham eeyenne
Veendathaam krupaye
Yesuve en Yesuve
Ella mahathwavum maanavum ninakke
En paapangal pokki
Aa swargathhe nalki
Krupaye vankrupaye
Njan ghoshikkum ennennum
Yesuvin vijayam
Enikkilla maranam
Ella thakarachakalkkum mel
Vaazhunora naamam
Mrithiyevenna naamam
Thatha nin hitam poornamaayi
Mahimayil vaazhunna
Priyanam nin putran
Halleluya en raajavinu
Yogyan nee maatrame
Angekaaradhana