വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ
ഇന്നയോളം നടത്തിയ നാഥാ
നന്ദിയല്ലാതില്ലൊന്നുമില്ല
എന്നും കരുതലിൽ വഹിച്ചവനെ
ബഹുദൂരം മുന്നോട്ടു പോകാൻ
ബലം നൽകി നീ നടത്തി
തളർന്നോരോ നേരത്തിലെല്ലാം
തവ കരങ്ങൾ ആശ്വാസമായ്
ഓടി മറയും നാളുകൾ എല്ലാം
ഓർപ്പിക്കുന്നു നിൻ കാരുണ്യം
ഓരോ ജീവിത നിമിഷങ്ങൾ എല്ലാം
ഓതിടുന്നു തവ സാന്നിധ്യം
മനോവ്യധകൾ നീ എന്നും കണ്ടു
മനസ്സലിഞ്ഞു ദയ കാട്ടി നീ
ഇരുളേറും പാതയിലെല്ലാം
ഇതുവരെയും താങ്ങിയല്ലോ
Vanna vazhikal onnorthidumpol
Innayolam nadathiya Naatha
Nandiyallathillonnumilla
Ennum karuthalil vahichavane
Bahudooram munnotu pokan
Balam nandi nee nadathi
Thalarnnoro nerathilellam
Tha karangal aashwasamay
Odi marayum naalukal ellam
Orppikkunnu nin karunyam
Oro jeevitha nimishangal ellam
Othidunnu tha sannidhyam
Manovyadhakal nee ennum kandu
Manassalinju daya kaatti nee
Iruleyrum paathayilellam
Ithuvareyum thangiyallo
Click a stanza to preview here.