വഴിയില്ലെങ്കിൽ പുതുവഴി ഒരുക്കും
വാതിലടഞ്ഞാൽ പുതുവാതിൽ തുറക്കും
മഹത്വത്തിന് യേശു കൂടെയുള്ളതാൽ
ആശങ്ക എനിക്കേതുമില്ല
യേശു രാജാവ്, വീരനാം ദൈവം
നിത്യപിതാവ്, അത്ഭുതമന്ത്രി
കാണേണ്ടവർ കാണാതെ മാറിനടക്കും
കരുതേണ്ടവർ കരുതാതെ മാറിനിൽക്കും
കരുതുവാൻ ഇഹത്തിലെൻ യേശുവുണ്ട്
മറന്നിടാത്തവൻ എന്നെ കരുതിടുമേ
ഞാൻ ചോദിച്ചതിലുംഞാൻ നിനച്ചതിലും
അത്യന്തപരമായി നടത്തിയെന്നേ
ചതഞ്ഞ ഓട ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്താത്തവൻ
സ്വർഗീയ കാഹളം കേൾക്കുന്ന നാളിൽ
പറന്നുയരും ഞാൻ വാനമേഘേ
അന്യനല്ല, എന്റെ സ്വന്തം കണ്ണാൽ
കണ്ടിടുമേ എൻ പ്രിയൻ മുഖം
Vazhiyillenkil puthu vazhi orukkum
Vaathil adanjaal puthu vaathil thurakkum
Mahathwathinu Yeshu koode ullathaal
Aashanka enikkethumilla
Yeshu Raajaavu, veeranam Daivam
Nithya Pithaavu, athbhutha Manthri
Kaanendavar kaanaathe maarinadakkum
Karuthendavar karuthaathe maarinilkkum
Karuthuvaan ihathilen Yeshu undu
Marannidaathavan enne karuthidume
Njaan chothichathilum njaan ninachathilum
Athyandha paramaayi nadathidunnavan
Chathanja oda odikkaathavan
Pukayunna thiriye keduththaathavan
Swargeeya kaahalam kelkkunna naalil
Parannuyarum njaan vaanameghe
Anyanalla, ente swantham kannaal
Kandidume en priyan mukham
Click a stanza to preview here.