വിടുതലുണ്ട് വിടുതലുണ്ട് യേശു നാമത്തിൽ
നമ്മെ കരുതുന്നോരു ദൈവമുണ്ട് ഉയരെ സ്വർഗ്ഗത്തിൽ
അരുതു ചഞ്ചലം നമുക്കു വിശ്വസിച്ചിടാം
ഇന്നു മരിച്ചവർക്ക് ജീവനേകും ദൈവപുത്രനിൽ
പഴുതുനോക്കി നിൽക്കുന്നുണ്ട് പഴയപാമ്പാകും സാത്താൻ
വിഴുങ്ങുവാനായ് ചുറ്റിതിരിയും അലറും സിംഹംപോൽ
പ്രാർത്ഥനക്കു ബോധവാന്മാരായി മേവിടാം
ഇന്നു സ്തോത്രത്തിൽ കവിഞ്ഞെപ്പോഴും ജാഗരിച്ചിടാം
യുദ്ധമുള്ളത് മാംസരക്തത്തോടല്ല
നമുക്ക് ബദ്ധവൈരിയാകും ദുഷ്ടസേനയോടത്രേ
യോദ്ധാക്കളായ് ആയുധം ധരിച്ചു നിന്നിടാം
ദിനം അമിതമാം ബലം ധരിച്ചു ശക്തരായിടാം
യേശു രക്തത്താലും സാക്ഷ്യവചനത്താലും താൻ
സാത്താനെ ജയിച്ചു പൂർവ്വവീരരായവർ
പ്രാണനെ സ്നേഹിച്ചില്ലവർ മരണപര്യന്തം
നാമും ജീവനെ പകച്ചു അവരെ പിൻഗമിച്ചിടാം
തോറ്റ ശത്രുവെ നാം ഇനിയും ഭയപ്പെടുകയോ
ഒട്ടും മാറ്റമില്ലാ വാഗ്ദത്തങ്ങൾ അവിശ്വസിക്കയോ
ഏറ്റസമയം ദൈവം നമ്മെ കൈവെടിയുമോ
സാത്താൻ തോറ്റുപോയി ജയം നമുക്ക് യേശു നാമത്തിൽ
Viduthal undu viduthal undu Yeshu naamathil
Namme karuthunnoru Daivam undu uyare swarggathil
Aruthu chanchalam nammukku vishwasichidaam
Innu marichavarkku jeevanekum Daivaputhranil
Pazhuthu nokki nilkkunnundu pazhaya paambaakum Saathaan
Vizhunguvaanaay chuttithiriyum alarum simham pol
Praarthanakku bodhavānmaaraayi mevidam
Innu sthotrathil kavinjepozhum jaagarichidaam
Yuddhamullathu maamsa rakthathodalla
Nammukku baddhavairiyākum dushta senayodathre
Yoddhaakkalaayi aayudham dharichu ninnidaam
Dinam amithamaam balam dharichu shaktharaayidaam
Yeshu rakthathaalum saakshya vachanathaalum thaan
Saathaaney jayichu poorva veeraraayavar
Praanane snehichillavar maranaparyantham
Naamum jeevane pakachu avare pingamichidaam
Thotta shathruvey naam iniyum bhayappedukayo
Ottum maattamillaa vaagdaththangal avishwasikkayo
Etta samayam Daivam namme kaivediyumo
Saathaan thottupoyi jayam nammukku Yeshu naamathil
Click a stanza to preview here.