വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ
യേശുവിൻ മാർവ്വിൽ ഞാൻ ആനന്ദിക്കും
പരമസുഖങ്ങളിന്നമൃതരസം
പരേമശൻ മാർവ്വിൽ ഞാൻ പാനം ചെയ്യും
പരമപിതാവിന്റെ കണ്ണിൽനിന്നു
കരച്ചിലിൻ തുള്ളികൾ തുടച്ചിടുമേ
ശത്രുക്കളാരുമന്നവിടെയില്ല
കർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽ
കുഞ്ഞാട്ടിൻ കാന്തയാം സത്യസഭ
സൗന്ദര്യപൂർണ്ണയായ് വാഴുന്നതിൽ
പരിശുദ്ധാത്മാവിന്റെ പളുങ്കുനദി
സമൃദ്ധിയായൊഴുകുന്ന ദേശമത്
ജീവന്റെ വൃക്ഷമുണ്ടാറ്റരികിൽ
മാസന്തോറും കിട്ടും പുതിയ ഫലം
നവരത്നനിർമ്മിത പട്ടണത്തിൽ
ശോഭിതസൂര്യനായ് യേശുതന്നെ
പരമസുഖം തരുന്ന ഉറവകളിൽ
പരനോടുകൂടെ ഞാൻ വാഴും നിത്യം
Vishramanaattil njan ethidumbol
Yeshuvin maarvil njan aanandhikkum
Paramasukhangalinn amritha rasam
Parameshan maarvil njan paanam cheyyum
Paramapithaavinte kannil ninnu
Karachilin thullikal thudachidume
Shathrukkalaaru mannavide illaa
Karthaavin kunjungal maathram athil
Kunjattin kaanthayaam sathyasabha
Soundharya poornnayaay vaazhunnathil
Parishudhaathmaavinte palunku nadhi
Samridhiyaay ozhukunna dheshamathu
Jeevante vriksham unda attarikal
Maasanthorum kittum puthiya phalam
Navarathna nirmmitha pattanathil
Shobhitha sooryanaay Yeshu thanne
Paramasukham tharunna uravakalil
Paranodukoode njan vaazhum nithyam
Click a stanza to preview here.