വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻ യേശു ഒരുക്കുന്ന എൻ ഭവനം കഷ്ടതയില്ല കണ്ണുനീരുമില്ല നിത്യാനന്ദം തരും സീയോൻ ദേശം
എൻ നോട്ടം ലോകത്തിൻ മാനമല്ല സ്വർഗ്ഗേ ലഭിക്കുന്ന മാന്യതയിൽ ഈ ലോകം നൽകുന്ന പേരിലല്ല ജീവപുസ്തകത്തിലെ പേരിലല്ലോ അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ യേശുവിൻ കൂടെ വാഴും ഞാൻ
എൻ നോട്ടം ലോകത്തിൻ മോഹമല്ല സ്വർഗ്ഗത്തിൻ നിത്യസൗഭാഗ്യമതിൽ ഈ ലോകം ഒരുക്കും സൗധങ്ങളിലല്ല കർത്താവൊരുക്കും മണിമാളികയിൽ അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ യേശുവിൻ കൂടെ വാഴും ഞാൻ
എൻ നോട്ടം ഇവിടെ വിശ്രമമല്ല ഈ ലോകം തരുന്ന സുഖവുമല്ല വിശ്രമം അക്കരെനാട്ടിലല്ലോ അവിടെ ഞാൻ ആനന്ദിച്ചാർക്കുമല്ലോ അതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻ യേശുവിൻ കൂടെ വാഴും ഞാൻ