യാഹേ നീയെൻ ദൈവം
വാഴ്ത്തും ഞാൻ നിന്നെ
സ്തുത്യർഹമേ തവ നാമം
ആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ല
അലകൾക്കും ഞാൻ തെല്ലും ഭയപ്പെട്ടില്ല
ഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽ
നിൻ വിളികേട്ടു പിൻ വരുവാൻ
അലറുന്നീയാഴിയിൽ അലയതിഘോരം
തോന്നുന്നു ഭീതിയെൻ ഹ്യദിപാരം
പാദങ്ങൾ ആഴത്തിൽ താഴുന്നു പ്രിയനേ
ഏന്തുക ത്യക്കരമതിനാൽ
എന്നിലും ഭക്തർ എന്നിലും ശക്തർ
വീണു തകർന്നീപ്പോർക്കളത്തിൽ
കാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരം
വീരപുമാൻകളിൽ വീണവരിൽ
ഈയിഹ ശക്തികളഖിലവും ഭക്തനു
വിപരീതം നീ അറിയുന്നേ
താങ്ങുക കരത്തിൽ കാക്കുക ബലത്തിൽ
സ്വർഗ്ഗസീയോൻ പുരി വരെയും
പോർക്കളമുമ്പിൽ പിന്മാറുകയോ പടി
വാതിലിലിനി ഞാൻ തളരുകയോ
ഒന്നു ഞാൻ ചെയ്യുന്നു മുമ്പിലേക്കോടുന്നു
വിരുതൊന്നു താനെൻ ലക്ഷ്യം
അർപ്പണം ചെയ്യുന്നാത്മ നിയോഗത്താൽ
അൽപമെനിക്കിങ്ങുള്ളതെല്ലാം
ഉന്നതനേ തവസേവയിൻ ജീവിതം
ഒന്നുമതിയെനിക്കുലകിൽ
Yaahe neeyen Daivam
Vaazhthum njaan ninne
Sthuthy arhamé thava naamam
Ennennekkum aaraadhanam
Aazhiyennorthilla aazham arinjilla
Alakalkkumel njaan thellum bhayappettilla
Irangi njaan priyané samudrathin naduvil
Nin vili kettu pin varuvaan
Alarunnee aazhiyil alayathi ghoram
Thonnunnu bheethiyen hridaya bhaaram
Paadangal aazhathil thaazhunnu priyané
Enthuka thrikkaramathinaal
Ennilum bhakthar ennilum shakthar
Veenu thakarnnee porkkalathil
Kaanunnu njaan asthikoodangal bheekaram
Veerapaumangalil veenavaril
Eeyiha shakthikal akhilavum bhakthanu
Vipareetham nee ariyunné
Thaanguka karathil kaakkuka balathil
Swarga Seeyon puri vareyum
Porkkalam munbil pinmaarukayo
Padi vaathilil ini njaan thalarukayo
Onnu njaan cheyyunnu mumbilekkodunnu
Viruthonnu thaanen lakshyam
Arppanam cheyyunnaathma niyogathaal
Alpam enikkingullathellaam
Unnathané thava sevayin jeevitham
Onnumathi enikkulakil
Click a stanza to preview here.