യാഹ് നല്ല ഇടയൻ
എന്നുമെന്റെ പാലകൻ
ഇല്ലെനിക്കു ഖേദമൊന്നുമേ
പച്ചയായ പുൽപ്പുറങ്ങളിൽ
സ്വച്ചമാം നദിക്കരികിലും
ക്ഷേമമായി പോറ്റുന്നെന്നെയും
സ്നേഹമോടെന്നേശുനായകൻ
കൂരിരുളിൻ താഴ്വരയതിൽ
ഏകനായി സഞ്ചരിക്കിലും
ആധിയെന്യേ പാർത്തിടുന്നതും
ആത്മനാഥൻ കൂടെയുള്ളതാൽ
ശത്രുവിന്റെ പാളയത്തിലും
മൃഷ്ടഭോജ്യമേകിടുന്നവൻ
നന്മയും കരുണയൊക്കെയും
നിത്യമെന്നെ പിന്തുടർന്നിടും
കഷ്ടനഷ്ടശോധനകളിൽ
പൊന്മുഖം ഞാൻ നേരിൽ കണ്ടിടും
ശാശ്വത ഭുജങ്ങളിൻ മേലെ
നിർഭയനായ് ഞാൻ വസിച്ചീടും
Yaah nalla idayan
Ennum ente paalakan
Illenikku khedamonnume
Pachayaaya pulppurangalil
Swachamaam nadikkarikilum
Kshemamaayi pottunnenneyum
Snehathodenneshu naayakan
Koorirulin thaazhvarayathil
Ekanayi sancharikkilum
Aadhiyenye paarthidunnathum
Aathmanaathan koodayullathaal
Shathruvinte paalayathilum
Mrushtabhojyamekidunnavan
Nanmayum karunayokkeyum
Nithyam enne pinthudarnnidum
Kashtanashta shodhanakalil
Ponmukham njan neril kandittum
Shaashwatha bhujangalil mele
Nirbhayanayi njan vasicheedum
Click a stanza to preview here.