യേശു എൻ അടിസ്ഥാനം ആശയവനിലത്രേ
ആശ്വാസത്തിൻ പൂർണത യേശുവിൽ കണ്ടേ ഞാനും
എത്ര മധുരമവൻ നാമമെനിക്കു പാർത്താൽ
ഓർത്തു വരുംതോറുമെൻ ആർത്തി മാഞ്ഞു പോകുന്നു
ദുഃഖം ദാരിദ്ര്യമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേൽ
കൈക്കു പിടിച്ചു നടത്തി കൊണ്ടുപോകുന്നവൻ
രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷെയിച്ചാലുമേ
വേഗം വരുമെൻ നാഥൻ ദേഹം പുതുതക്കിടാൻ
പാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റി
ശോഭിത നീതി വസ്ത്രം ആഭരണമായ് നല്കും
വമ്പിച്ച ലോകത്തിരക്കമ്പം തീരുവോളവും
മുമ്പും പിമ്പുമായവൻ അൻ പോടെന്നെ നടത്തും
ലോകമെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാൽ
ശോക മെന്തനിക്കതിൽ ഏതും ഭയപ്പെടാ ഞാൻ
വെക്കം തൻമണവാട്ടി ആക്കിടും എന്നെ എന്ന്
വാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും
Yeshu en adisthanam aashayavanilathre
Aashwasathin poornatha Yeshuvil kande njanum
Ethra madhuram avan naamamenikku paarthaal
Orthhu varum thorum en aarthi maanjhu pokunnu
Dukham daaridryam ennivaykundo shakthiyenmel
Kaikku pidichu nadathi kondupokunnavan
Rogam enne pidicheñ deham ksheyichaalume
Vegam varum en Naathan deham puthuthakkidaan
Paapathaal ennil vanna shaapakkarangal maatti
Shobhitha neethi vasthram aabharanam aayi nalkum
Vambicha lokaththirakkambam theeruvollavum
Mumpum pimpumaayavan an podenne nadathum
Lokamenikku vairi lokamenne thyaajichaal
Shokamenthanikkathil ethum bhayappeda njan
Vekkam thanmanavaatti aakkidum enne ennu
Vaakkundenikku thante neekkamillathinottum
Click a stanza to preview here.