യേശു എൻ പക്ഷമായ് തീർന്നതിനാൽ
എന്തൊരാനന്ദമീ ഭൂവിൽ വാസം
ഹാ എത്രമോദം പാർത്തലത്തിൽ ജീവിക്കുംനാൾ
ലോകം വെറുത്തവരേശുവോടു
ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
മാ ഭാഗ്യകനാൻ ചേരുംവരെ കാത്തിടേണം
ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ദുഷ്ടർ പരിഹാസം ഓതിയാലും
എൻ പ്രാണനാഥൻ പോയതായ പാത മതി
വേഗം വരാമെന്നുരച്ച നാഥാ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ
എപ്പോൾ വരുമോ പ്രാണപ്രിയാ കണ്ടീടുവാൻ
Yeshu en pakshamaay theernnathinaal
Enthoraanandamee bhoovil vaasam
Haa ethra modam paarthalathil
Jeevikkum naal
Lokam veruthavare Yeshuvodu
Chernnirunneppozhum aashwasikkum
Maa bhaagyakanaan cherumvare
Kaathidenaam
Ee lokam aakshepam cholliyaalum
Dushtar parihaasam othiyaalum
En praananaathan poyathaaya
Paatha mathi
Vegam varaamennuracha naathaa
Nokki nokki kannukal mangidunne
Eppol varumo praanapriyaa
Kandeeduvaan
Click a stanza to preview here.