യേശു എൻ സ്വന്തം ഹല്ലേലുയ്യാ
എന്റെ ഭാഗ്യം ചൊല്ലിക്കൂടാ
പഴയതെല്ലാം കഴിഞ്ഞുപോയ്
കണ്ടാലും സർവ്വം പുതിയതായ്
എനിക്കു പാട്ടും പ്രശംസയും
ദൈവകുഞ്ഞാടും തൻകുരിശും
യേശു എൻ സ്വന്തം ഹല്ലേലുയ്യാ
തീർന്നു എന്നാന്ത്യം നീങ്ങി രാവിൽ
ഇരുട്ടിൻ പാശം അറുത്തു താൻ
ജീവപ്രകാശം കാണുന്നു ഞാൻ
യേശു എൻ സ്വന്തം ഹല്ലേലുയ്യാ
തുറന്ന സ്വർഗ്ഗം കാണുന്നിതാ
പാപം താൻ നീക്കി രക്തത്തിനാൽ
ദൈവകുഞ്ഞാക്കി ആത്മാവിനാൽ
യേശു എൻ സ്വന്തം ഹല്ലേലുയ്യാ
പാടാൻ എന്നിമ്പം പോരാ എൻവായ്
ജീവന്റെ വെള്ളം തണുപ്പിനായ്
ജീവന്റെ അപ്പം എൻശക്തിക്കായ്
യേശു എൻ സ്വന്തം ഹല്ലേലുയ്യാ
ഈ സ്നേഹബന്ധം നിൽക്കും സദാ
മരണത്തോളം സ്നേഹിച്ചു താൻ
നിത്യതയോളം സ്നേഹിക്കും താൻ
യേശു എൻ സ്വന്തം ഹല്ലേലുയ്യാ
ഞാൻ നിൻ സമ്പാദ്യം എൻ രക്ഷകാ
നീയെൻ കർത്താവും സ്നേഹിതനും
ജീവദാതാവും സകലവും
Yeshu en swantham halleluya
Ente bhagyam chollikkuda
Pazhaya thellaam kazhinjupoyi
Kandaalum sarvam puthiyathaay
Enikku paattum prashamsayum
Daivakunjadum than kurishum
Yeshu en swantham halleluya
Theernnu ennaanthyam neengi raavil
Iruttin paasham aruththu thaan
Jeevaprakaasham kaanunnu njan
Yeshu en swantham halleluya
Thuranna swarggam kaanunnithaa
Paapam thaan neekki rakthathinaal
Daivakunjakki aathmavinaal
Yeshu en swantham halleluya
Paadaan ennimpam pooraa envay
Jeevante vellam thanuppinaay
Jeevante appam en shaktikkaay
Yeshu en swantham halleluya
Ee snehabandham nilkkum sada
Maranatholam snehichu thaan
Nithyathayolam snehikkum thaan
Yeshu en swantham halleluya
Njan nin sampadyam en rakshaka
Neeyen karthavum snehithanum
Jeevadataavum sakalavum
Click a stanza to preview here.