എനിക്ക് യേശു എന്ന നാമം മതി
എന്റെ ഭാരങ്ങൾ താങ്ങുമവൻ്റെ കരം
അതെ എനിക്ക്
ഈ ലോകജീവിത യാത്രയിൽ
കോറകണ്ണുനീർ തുടയ്ക്കുന്ന സ്നേഹം മതി
എന്റെ സങ്കടം മറന്ന് ഞാൻ സന്തോഷിക്കാൻ
യേശു എന്ന നാമം മതി
തുടിക്കുമെൻ മനം തുടിക്കുമെൻ
എൻ മനം തുടിക്കുമെൻ
സ്വർഗീയ വാസം ഓർത്തിടുമ്പോൾ
തുടിക്കുമെൻ മനം തുടിക്കുമെൻ
എൻ മനം തുടിക്കുമെൻ
കർത്താവിൻ സ്നേഹത്തിൽ ആനന്ദിച്ചു
പോകാം എങ്ങും പോകാം
ദൈവവചനത്തിൻ വിത്തുകൾ വിതച്ചിടുവാൻ
ഉണരാം നാമുണരാം
യേശു കർത്താവിന്നു സാക്ഷിയായി
ഉണർന്നിടാൻ
നിറയാം, എന്ന് നിറയാം
നാമാത്മാവിൻ ശക്തിയാൽ നിറഞ്ഞിടാം
ഒഴുകാം നമുക്കൊഴുകാം
നിത്യജീവന്റെ നദിയായി ഒഴുകിടാം
സൗഖ്യം രോഗ സൗഖ്യം
യേശു നാമത്തിന് സൗഖ്യങ്ങളത്ഭുതങ്ങൾ
വിടുതൽ എങ്ങും വിടുതൽ
ദൈവവചനത്തിൻ യോഗ്യതയാൽ വിടുതൽ
സ്തുതിക്കാം സ്തുതി മുഴക്കാം
നന്ദിയോടെന്നും നാഥനെ സ്തുതി മുഴക്കാം
ഒരുങ്ങാം നമുക്കൊരുങ്ങാം
യേശുവിൻ വരവിനായി ഒരുങ്ങിടാം
Enikku Yeshu enna naamam mathi
Ente bhaarangal thaangumavante karam
Athe enikku
Ee loka jeevitha yaathrayil
Korakannu neer thudaykkunna sneham mathi
Ente sankadam marannu njaan santhoshikkaan
Yeshu enna naamam mathi
Thudikkumen manam thudikkumen
En manam thudikkumen
Swargeeya vaasam orthidumbol
Thudikkumen manam thudikkumen
En manam thudikkumen
Karthaavin snehathil aanandichu
Pokaam engum pokaam
Daiva vachanathin vithukal vithachiduvaan
Unaraam naam unaraam
Yeshu Karthaavinnu saakshiyaayi
Unarnnidaan
Nirayaam ennu nirayaam
Naam aathmaavin shakthiyaal niranjidaam
Ozhukaam namukkozhukaam
Nithya jeevante nadiyaayi ozhukidaam
Soukhyam roga soukhyam
Yeshu naamathinu soukhyangal athbhuthangal
Viduthal engum viduthal
Daiva vachanathin yogyathayaal viduthal
Sthuthikkaam sthuthi muzhakkaam
Nandiyodennum Naathane sthuthi muzhakkaam
Orungaam namukkorungaam
Yeshuvin varavinaayi orungidaam
Click a stanza to preview here.