യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും
ഈശനെ നിൻ നാമമെന്റെ ക്ലേശമകറ്റും
1 നാശമയനായൊരെന്നിൽ ജീവനരുളാൻ വൻ
ക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു
2 പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ നിന്റെ
ജീവനിലൊരംശമെനിക്കേകിയതിനാൽ
3 നിൻഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരു
വൻകരുണയ്ക്കിന്നുമിവന്നർഹതയില്ലേ
4 തൻജഡ ശരീര മരണം നിമിത്തം നീ നിൻ
പിതാവോടെന്നെ നിരപ്പിച്ചതുമൂലം
5 എത്രകാലം നിൻ കൃപയെവ്യർത്ഥമാക്കി ഞാ-
നെത്രനാളുമന്ധകാരം തന്നിലിരുന്നേൻ
6 ജീവലതയായ നിന്നിൽ ഞാൻ നിലനിൽപ്പാൻ നിന്റെ
ജീവരസമെന്നിലെന്നുംതന്നുപാലിക്ക
7 വിശ്രമ ദേശത്തിൽ ഞാനെത്തും വരെക്കും നിന്റെ
വിശ്രുത കൃപകളെന്നെ പിന്തുടരേണം
Yeshunaatha nin kripakkaay sthothram ennekum
Eeshane nin namam ente klesham akattum
1
Naashamayanaayorenkil jeevanarulan van
Krushine sahicha apamaanam vahichoru
2
Paavanamam neethiyil njan ennumm irippan ninte
Jeevaniloru amsham enikkekekiyaathinal
3
Nin hridhayam thannilennne munkurichoru
Van karunaykinnumivannarhathayille
4
Than jada shareera maranam nimitham nee nin
Pithavodenne nirappichathumoolam
5
Ethrakalam nin kripaye vyarthamakki njan-
Ethranalum andhakaram thannilirunnen
6
Jeevalathaya ninnil njan nilanilppan ninte
Jeevarasam ennilennum thannu paalikka
7
Vishrama dhesathil njan ethum varekum ninte
Vishrutha kripakal enne pinthudarenam
Click a stanza to preview here.