യേശു രാജൻ വേഗം തന്റെ
വാനസമൂഹമതായ്
വന്നീടുന്നീ ലോകത്തിന്റെ
രാജാവായ് വാഴുവാനായ്
യേശു രാജൻ വരുന്നുണ്ട്
ലോകത്തിൽ വാഴുവാനായ്
ഏവരോടും കല്പിക്കുന്നുണ്ട്
ഒരുങ്ങിക്കൊള്ളുവാനായ്
യേശു രാജൻ വീണ്ടും ലോകേ
മേഘത്തിൽ വന്നീടുമ്പോൾ
ചേർക്കും തന്റെ വിശുദ്ധന്മാരെ
മേഘത്തിൽ തന്നോടന്ന്
ഇന്നു ഞങ്ങൾ ദുഃഖിക്കുന്നുണ്ട്
ലോകത്തിൽ നിന്ദിതരായ്
അന്നു ഞങ്ങൾ ആനന്ദിച്ചീടും
ദൂതരാൽ വന്ദിതരായ്
ഇന്നു ഞങ്ങൾ വേദനയോടെ
ഘോഷിക്കും സുവിശേഷം
അന്നു ഞങ്ങൾ രക്ഷകൻകൂടെ
വാണീടും സ്വർഗ്ഗദേശേ
വന്നാൽ നീ ഇന്നുതന്നെ
യേശുവിൻ ക്രൂശിങ്കൽ
ചേർക്കും തന്റെ കൂടെ നിന്നെ
നിത്യം തൻ വരവിങ്കൽ
Yeshu Raajan vegam thante
Vaanasamooha mathaayi
Vanneedunne ee lokathinte
Raajaavaayi vaazhuvaanaayi
Yeshu Raajan varunnundu
Lokathil vaazhuvaanaayi
Evarodum kalpikkunnundu
Orungikkolluvaanaayi
Yeshu Raajan veendum loke
Meghathil vanneedumbol
Cherkkum thante vishuddhanmaare
Meghathil thanne thannodan
Innu njangal dukhikkunnundu
Lokathil ninditharaayi
Annu njangal aanandicheedum
Dootharaal vanditharaayi
Innu njangal vedanayode
Ghoshikkum suvishesham
Annu njangal rakshakan koode
Vaaneedum swargga deshe
Vannaal nee innuthanne
Yeshuvin krooshinkal
Cherkkum thante koode ninne
Nithyam than varavingal
Click a stanza to preview here.