യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു ജീവിക്കുന്നു
പരലോകത്തിൽ ജീവിക്കുന്നു ഇഹലോകത്തിലും
ലോകത്തിൽ താനിനി വേഗം വരും
രാജരാജനായ് വാണിടുവാൻ
ഹാ ഹല്ലേലൂയാ ജയം ഹല്ലേലൂയാ
യേശുകർത്താവു ജീവിക്കുന്നു
കൊല്ലുന്ന മരണത്തിൻ ഘോരതര
വിഷപ്പല്ലുകൾ തകർത്താകയാൽ ഇനി
തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മൾ
വെല്ലുവിളിക്കുകയാം
എന്നേശു ജീവിക്കുന്നായതിനാൽ
ഞാനുമെന്നേക്കും ജീവിക്കയാം ഇനി
തന്നെപ്പിരിഞ്ഞൊരു ജീവിതമില്ല
എനിക്കെല്ലാം എന്നേശുവത്രേ
മണ്ണിലല്ലെൻ നിത്യവാസം എന്നേശുവിൻ
മുന്നിൽ മഹത്വത്തിലാം ഇനി
വിണ്ണിലെ ആ വീട്ടിൽ ചെന്നെത്തുന്ന
നാളുകളെണ്ണി ഞാൻ പാർത്തിടുന്നു
Yeshukristhu uyirththazhunnettu jeevikkunnu
Paralokathil jeevikkunnu ihalokathilum
Lokathil thanini vegam varum
Rajarajanay vaaniduvan
Ha Halleluya Jayam Halleluya
Yeshukarthavu jeevikkunnu
Kollunna maranathin ghorathara
Vishappallukal thakarthu akayal ini
Thellum bhayamenye mrityuvine nammal
Velluvilikkukayaam
Enneshu jeevikkunnathinal
Njanum ennekkum jeevikkayayum ini
Thannepirinja oru jeevithamilla
Enikkellam Enneshuvathre
Mannilalle en nithyavasam Enneshuvin
Munnil mahathvathilam ini
Vinnile aa veettil chennethunna
Naalugalenni njan parthidunnu
Click a stanza to preview here.