യേശുവേ നീ എനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍
അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ
സ്നേഹമേ നിന്‍ ഹൃദയം ക്ഷമയുടെ സാഗരമോ
നന്മകള്‍ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍
മനഃസ്സുഖമെങ്ങുപോയി, എനിക്കില്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാന്‍ കരളിനു ദാഹമെന്നും
കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലായ് മുറിവുകള്‍ നേടി എനില്‍
ഈശോ, പറയൂ നീ ഞാന്‍ യോഗ്യനോ
നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു
പലരുടെ സന്മനസ്സാല്‍ ഉയര്ന്നതും ഞാന്‍ മറന്നു
അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന് വാതില്‍ എന്നും
എളിയവര്‍ വന്നിടുമ്പോള്‍ തിരക്കിന്റെ ഭാവമെന്നും
ഈശോ, പറയൂ നീ ഞാന്‍ യോഗ്യനോ
Yeshuve, nee enikkaay ithra yēre snehamekaan
Adiyanil yōgyathayāay enthu kandu nee
Snehame nin hridhayam, kshamayude sāgaramo
Nanmakalku nandhiyekaan enthu cheyyum njan
Manassukhameṅgupoyi, enikkilla shanthithellum
Nimishasukhham nukaraan karalinu dhaahamennum
Kadhanangalērum neram thiranjilla ninne, Naāthā
Pakayude theekkanalāay murivukal nedi ennil
Yesho, parayoo neenjan yōgyano
Nirantharamen kazhivil ahankarichaashrayichu
Palarude sanmanassal uyarnnathum njan marannu
Adachoru kottapolāay hridhayathin vaathil ennum
Eliyavar vannidumbol thirakkinte bhaavam ennum
Yesho, parayoo nee njan yōgyano