യേശുവെന്ന് വിളിച്ചതെ ഞാൻ കരഞ്ഞു പോയി
പിന്നെ ഒന്നും പറയുവാനായി കഴിഞ്ഞതില്ല
അത്രയേറെ നൊമ്പരം ഇത്രയേറെ നാളുകൾ
ഉറ്റ മിത്രത്തോട്‌ പോലും ചൊല്ലാതൊതുക്കി
ഉള്ളു നൊന്തു നീറുമ്പോഴും പുഞ്ചിരിക്കുവാൻ
ഞാൻ എന്തേരെ നൊന്തുരുകി പ്രാര്ത്തിച്ചുവെന്നോ
ആരുടെയും മുൻപിൽ ചെന്ന് കൈകൾ നീട്ടാതെ
മാനം കാക്കാൻ ഞാനെന്തെരെ പാടുപെട്ടന്നോ
വേദനകൾ ഒന്നൊന്നായി വാതിൽ മുട്ടവേ
നാടുവിട്ടു പോയാലോ എന്നും കരുതി
ഈശോ നാഥാ നീ പോലും കൈ വിട്ടെന്ന്
ഞാനോർത്തു പോകവേ എൻ കണ്ണ് നിറഞ്ഞു
ഞാനൊരാളെ ആശ്രയിച്ചെൻ വീട് കഴിയെ
ഞാനും കൂടി വീണുപോയാൽ എല്ലാം തകരും
ഏറെ കുറെ നിർമലനായി ജീവിച്ചിട്ടുമെൻ
കണ്ണുനീരിൻ പാനപാത്രം നീങ്ങിപോയില്ല
നല്ലകാലം കൂടെ നിന്ന സ്നേഹിതരെല്ലാം
ദൈവ ശാപം ആണെനിക്ക് എന്ന് വിധിച്ചു
ആരും കേൾക്കാൻ നിന്നില്ല എൻ ദുഃഖങ്ങൾ
ഞാൻ എന്റെ ഭാരമെവിടെ ഇറക്കി വെക്കും
യേശുവിന്റെ മുൻപിൽ വീണു കണ്ണീരൊഴുക്കി
എന്റെ സഹനങ്ങൾ ക്രൂശിൽ ചേർത്ത് തറക്കാം
യേശുവെന്ന് വിളിച്ചതെ ഞാൻ കരഞ്ഞു പോയി
പിന്നെ എന്റെ ഗത്ഗതങ്ങൾ പ്രാർത്ഥനയായി
Yeshuvennu vilichathe njan karanju poyi
Pinne onnum parayuvaanaayi kazhinjathilla
Athrayere nombaram ithrayere naalukal
Utta mithrathodu polum chollaathothukki
Ullu nonthu neerumbozhum punchirikuvaan
Njan enthere nonthuruki prarthichuvenno
Aarudeyum munnil chennu kaikal neettathe
Maanam kaakkaan njan enthere paadupettanno
Vedhanakal onnonnaayi vaathil muttave
Naadu vittu poyaalo ennum karuthi
Eesho naathaa nee polum kai vittennu
Njan orthu pokave en kannu niranju
Njanoralea aashrayichen veedu kazhiye
Njaanum koodi veenupoyaal ellaam thakarum
Ere kure nirmalanaayi jeevichittumen
Kannuneerin paanapaathram neengipoyilla
Nallakaalam koode ninna snehitharellaam
Daiva shaapam aanenikku ennu vidhichu
Aarum kelkkaan ninnilla en dukhangal
Njan ente bhaaram evide irakki vekkum
Yeshuvinte munnil veenu kanneerozhukki
Ente sahanangal krooshil cherthu tharakkaam
Yeshuvennu vilichathe njan karanju poyi
Pinne ente gathgathangal prarthanayaayi
Click a stanza to preview here.