യേശുവിൻ വീരരേ പുറപ്പെടുവീൻ”
പല്ലവി
സൈന്യനായകൻ മുന്നിലുണ്ടല്ലോ
പോരാളികളേ ജയാളികളേ
അനുപല്ലവി
പുറപ്പെടുവിൻ വേഗം പുറപ്പെടുവിൻ
യേശുവിൻ വീരരേ പുറപ്പെടുവിൻ
ചരണങ്ങൾ
1 അയ്യോപാപം നിറഞ്ഞുപോയ്-ഉല
കെങ്ങും കൂരിരുൾ പരന്നിതാ
യുദ്ധം ക്ഷാമം വ്യാധികൾ ഭീതിക-
ളാൽ ജനമൊക്കെ നശിക്കുന്നു
ആർക്കും ക്രിയ ചെയ്യാനരുതാത്തൊരു
രാത്രിവരുന്നു പുറപ്പെടുവീൻ;-സൈന്യ...
2 ഇല്ലാകാലം നമുക്കിനി വൈ-
കില്ലാ കാഹളം ധ്വനിക്കുവാൻ
എല്ലാ ജനങ്ങളു മുണർന്നീടട്ടെ-പക-
യെല്ലാം വെടിഞ്ഞൊന്നായിറങ്ങിടട്ടെ
എല്ലാ ഇരുളും നീങ്ങിടട്ടെ-സുവി-
ശേഷത്തിന്നൊളി എങ്ങും പരന്നീടട്ടെ;- സൈന്യ...
3 ഉണ്ട് നമുക്കൊരു യുദ്ധമുണ്ട്-അതു
മാംസ രക്തങ്ങളൊടല്ലിനിയും
ദൈവത്തിൻ ജ്ഞാനത്തിനെതിരായ് പൊങ്ങുന്ന
കോട്ടകളൊക്കെയു മുടച്ചീടണം
ധരിപ്പിൻ ആയുധ വർഗ്ഗമെല്ലാം-വേഗം-
ധരിപ്പിൻ ഉന്നത ബലമതുപോൽ;- സൈന്യ
Click a stanza to preview here.