യേശു വിളിക്കുന്നു യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശു വിളിക്കുന്നു യേശു വിളിക്കുന്നു
ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ
എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ
എണ്ണമില്ലാ നന്മ നൽകിടും താൻ
കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും
കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും
കനിവോടെ നിന്നെ കാത്തിടും താൻ
മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും
അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ
താമസമെന്യ നീ വന്നീടുക
സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ
ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ
കൃപയാലെ സ്നേഹം നൽകിടും താൻ
Yeshu vilikkunnu Yeshu vilikkunnu
Snehamode than karangal neetti
Yeshu vilikkunnu Yeshu vilikkunnu
Aakulavelakalil aashwasam nalkidum thaan
Ennarinju neeyum Yeshuve nokkiyal
Ennamilla nanma nalkidum thaan
Kanneerellam thudaikkum kanmanipol kaakkum
Kaarmegham pole kashtangal vannalum
Kanivode ninne kaathidum thaan
Manaklesham neridumpol balam ninakku nalkum
Avan nin velichavum rakshayum aakayal
Thamasamenya nee vanniduka
Sakalavyadhiyeyum sukhamaakkum vallabhan thaan
Aarayirunnalum bhedangal enniye
Kripayale sneham nalkidum thaan
Click a stanza to preview here.