യേശുവേ ഈ സഭമേല്‍ ആശുവന്നാശിഷം താ - ബഹു
ആശയോടീ ദാസര്‍ ചെയ്യും യാചന കേള്‍ക്കണമേ
നിന്തിരു വാക്യമെങ്ങും നല്‍വെളിവ് കാട്ടിടുന്നു
സന്തതം കേള്‍പ്പവര്‍ക്കും സം‌രക്ഷണവുമതായ് - പിന്നെ
എന്തു കൊണ്ടു പാപശീലം ഞങ്ങളില്‍ നീക്കമില്ല
നിന്നുടെ പാടുകളെ - നീ നിനച്ചെങ്ങളുടെ
മന്നവ കേടുകളെ മായിച്ചരുളണമേ - തൃക്കണ്‍
ഒന്നുകൂടെ നോക്കീടുകില്‍ ഉയിര്‍ഗുണരാം ഞങ്ങള്‍
പാപമോ അല്ല നിന്‍റെ ബലിയതു താന്‍ വലിപ്പം
കോപമോ അല്ല നിന്‍റെ ഗുണം കൃപതാന്‍ വലിപ്പം! മന-
സ്താപമുള്ള രക്ഷകരാ തള്ളരുതെങ്ങളെ നീ
താതനും ഞങ്ങളുടെ താതയും നീയല്ലയോ?
വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താന്‍ - ഇപ്പോള്‍
മോദമായ് നീ താതന്‍ മുമ്പില്‍ വാദിച്ചരുള്‍ തരിക
മക്കളാം ഞങ്ങളിന്ന്‍ മധുരമോടെ പാടി
തക്കമേ നിന്നു നിന്‍റെ ശരണം തേടുകയാല്‍ - ഇനി
ഇക്കരെ നിന്നക്കരെയിലെത്തുവോളം തുണയ്ക്ക
Yeshuve ee sabhamele aashuvannaashisham thaa – bahu
Aashayodee daasar cheyyum yaachana kelkkuname
Nin thiru vaakyamengum nal-velivu kaattidunnu
Santhatham kelppavarkkum samrakshanavumathaay – pinne
Enthu kondu paapashīlam njangalil neekkamilla
Ninnude paadukale nee ninachengale
Mannava kedukale maayicharuluname – thrikkan
Onnukoodi nokkeedukil uyirgunaraam njangal
Paapamo alla ninte baliyathu thaan valippam
Kopamo alla ninte gunam kripathaan valippam! mana-
Sthaapamulla rakshakaraa thallaruthe njangale nee
Thaathanum njangalude thaathayum neeyallayo
Vedavum njangalude bodhavum angane thaan – ippol
Modamaay nee thaathan mumbil vaadicharul tharika
Makkalaam njangal innu madhuramode paadi
Thakkame ninnu ninte sharanam thedugayaal – ini
Ikkare ninnakkareyilethuvolam thunaykka
Click a stanza to preview here.