നിന്തിരു വാക്യമെങ്ങും നല്‍വെളിവ് കാട്ടിടുന്നു സന്തതം കേള്‍പ്പവര്‍ക്കും സംരക്ഷണവുമതായ് - പിന്നെ എന്തു കൊണ്ടു പാപശീലം ഞങ്ങളില്‍ നീക്കമില്ല നിന്നുടെ പാടുകളെ - നീ നിനച്ചെങ്ങളുടെ മന്നവ കേടുകളെ മായിച്ചരുളണമേ - തൃക്കണ്‍
ഒന്നുകൂടെ നോക്കീടുകില്‍ ഉയിര്‍ഗുണരാം ഞങ്ങള്‍ പാപമോ അല്ല നിന്‍റെ ബലിയതു താന്‍ വലിപ്പം കോപമോ അല്ല നിന്‍റെ ഗുണം കൃപതാന്‍ വലിപ്പം! മന-
സ്താപമുള്ള രക്ഷകരാ തള്ളരുതെങ്ങളെ നീ താതനും ഞങ്ങളുടെ താതയും നീയല്ലയോ വേദവും ഞങ്ങളുടെ ബോധവും അങ്ങനെ താന്‍ - ഇപ്പോള്‍
മോദമായ് നീ താതന്‍ മുമ്പില്‍ വാദിച്ചരുള്‍ തരിക മക്കളാം ഞങ്ങളിന്ന്‍ മധുരമോടെ പാടി തക്കമേ നിന്നു നിന്‍റെ ശരണം തേടുകയാല്‍ - ഇനി ഇക്കരെ നിന്നക്കരെയിലെത്തുവോളം തുണയ്ക്ക