യേശുവേ പോലെ സ്നേഹിക്കാൻ ആരുമില്ല യേശുവേ പോലെ കരുതാൻ ആരുമില്ല യേശുവേ പോലെ യോഗ്യനായ് ആരുമില്ല യേശുവേ ആരാധന, ആരാധന
ഹൃദയം തകർന്നീടുമ്പോൾ – യേശു സമീപസ്ഥൻ മനസ്സ് നുറുങ്ങീടുമ്പോൾ – യേശു ആശ്വാസകൻ അസാധ്യമെന്നു കരുതീടുമ്പോൾ – യേശു രക്ഷാകരൻ യേശു ഇന്നും ജീവിക്കുന്നു – യേശു ജീവിക്കുന്നു
യേശുവേ പോലെ സ്നേഹിക്കാൻ ആരുമില്ല യേശുവേ പോലെ കരുതാൻ ആരുമില്ല യേശുവേ പോലെ യോഗ്യനായ് ആരുമില്ല യേശുവേ ആരാധന, ആരാധന
ഏകനെന്നു തോന്നീടുമ്പോൾ – യേശു സ്നേഹിതൻ പ്രിയരൊക്കെയും അകന്നീടുമ്പോൾ – യേശു പ്രാണപ്രിയൻ നോവുന്ന മുറിവുകളിലെല്ലാം – സൗഖ്യദായകൻ ഈ സ്നേഹം മാറുകില്ല – യേശു മാറുകില്ല
യേശുവേ പോലെ സ്നേഹിക്കാൻ ആരുമില്ല യേശുവേ പോലെ കരുതാൻ ആരുമില്ല യേശുവേ പോലെ യോഗ്യനായ് ആരുമില്ല യേശുവേ ആരാധന, ആരാധന
യേശുവിൻ നാമത്തിൽ രക്ഷയുണ്ട് യേശുവിൻ നാമത്തിൽ സൗഖ്യമുണ്ട് യേശുവിൻ നാമത്തിൽ വിടുതലുണ്ട് യേശുവിൻ നാമത്തിൽ വിജയമുണ്ട്
Yeshuve pole snehikkaan aarumilla Yeshuve pole karuthaan aarumilla Yeshuve pole yogyanaay aarumilla Yeshuve aaraadhana, aaraadhana