യേശുയെന്നടിസ്ഥാനം-ആശയവനിലത്രേ
ആശ്വാസത്തിന്‍ പൂര്‍ണ്ണത-യേശുവില്‍ കണ്ടേന്‍ ഞാനും
1
എത്ര മധുരം അവന്‍-നാമമെനിക്കു പാര്‍ത്താല്‍
ഓര്‍ത്തു വരുന്തോറമെ-ന്നാര്‍ത്തി മാഞ്ഞുപോകുന്നു
2
ദുഃഖം ദാരിദ്ര്യമെന്നി-വയ്ക്കുണ്ടോ ശക്തിയെന്മേല്‍
കൈയ്ക്കു പിടിച്ചു നട-ത്തിക്കൊണ്ടു പോകുന്നവന്‍
3
രോഗമെന്നെപ്പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേ
വേഗം-വരുമെന്‍ നാഥന്‍-ദേഹം പുതുതാക്കീടാന്‍
4
പാപത്താലെന്നില്‍ വന്ന-ശാപക്കറകള്‍ മാറ്റി
ശോഭിത നീതി വസ്ത്രം ആഭരണമായ്‌ നല്‍കും
5
വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും
മുന്‍പും പിന്‍പുമായവന്‍-അന്‍പോടെന്നെ നടത്തും
6
ലോകമെനിക്കു വൈരി-ലോകമെന്നെ ത്യജിച്ചാല്‍
ശോകമെന്തെനിക്കതില്‍-ഏതും ഭയപ്പെടാ ഞാന്‍
Yeshu yenna adisthaanam-aashayavanilathre
Aashwasathin poornatha-Yeshuvil kanden njanum
Ethra madhuram avan-naamamenikku parthaal
Orthu varunthorame-nnaarthi maanjupokunnu
Dukhham dharidryamenni-vaykkundo shakthiyenmel
Kaikku pidichu nadathikkondu pokunnavan
Rogamennepidi chenn deham kshayichaalume
Vegam varum en naathan-deham puthuthaakkiidaan
Paapathaalennil vanna-shaapakkarakal maatti
Shobhitha neethi vasthram aabharanam aayi nalkum
Vampicha lokathira-kambam theeruvolavum
Munpum pinpum aayavan-anpodenne nadathum
Lokamenikku vairi-lokamenne thyaajichaal
Shokamenthenikkathil-ethum bhayapeda njan
Click a stanza to preview here.