ആബാ ദൈവമേ, അലിയും സ്നേഹമേ
ആശാ നാളമേ അഭയം നല്‍കണേ

നിന്‍റെ ദിവ്യരാജ്യം മന്നിടത്തില്‍ വരണം
നിന്‍റെ ഉള്ളം ഭൂവിലെങ്ങും നിറയാന്‍

മണ്ണും വിണ്ണും പാടും നിന്‍റെ പുണ്യഗീതം
പാരിടത്തില്‍ ദൈവരാജ്യം പുലരാന്‍

അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങള്‍ക്കിന്നും നല്‍കിടേണം
താതനാം മഹേശനേ

ആ ആ ആ ലല്ല ലല്ല ലല്ല ആ ആ ആ

സ്വര്‍ഗ്ഗരാജ്യസിയോനില്‍ വാനദൂതരെല്ലാരും കീര്‍ത്തിക്കും രാജാവേ

മന്നിടത്തില്‍ മാലോകര്‍ ആമോദത്തോടൊന്നായി പൂജിക്കും രാജാവേ

ആ ആ ആ ലല്ല ലല്ല ലല്ല ആ ആ ആ

അദ്ധ്വാനിച്ചിടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ
പ്രത്യാശിച്ചിടുന്നോര്‍ക്ക്‌ നിത്യരക്ഷയേകീടും ആനന്ദം നീയല്ലോ

www.christsquare.com