ആപത്തുവേളകളില്‍ ആനന്ദവേളകളില്‍
അകലാത്ത എന്‍ യേശുവേ
അങ്ങയുടെ പാദം കുമ്പിടുന്നു ഞാന്‍
കുശവന്റെ കയ്യില്‍ കളിമണ്ണൂപോല്‍
തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍
മെനഞ്ഞീടേണമേ വാര്‍ത്തെടുക്കണേ
ദിവ്യഹിതം പോലെ ഏഴയാം എന്നെ
എനിക്കായ് മുറിവേറ്റ തൃക്കരങ്ങള്‍
എന്‍ ശിരസ്സില്‍ വച്ചാശീര്‍വദിക്കണേ
അങ്ങയുടെ ആത്മാവിനാല്‍ ഏഴയെ
അഭിഷേകം ചെയ്തനുഗ്രഹിക്കണേ
കഷ്ടതയുടെ കയ്പുനീരിന്‍ പാത്രവും
അങ്ങ് എന്‍ കരങ്ങളില്‍ കുടിപ്പാന്‍ തന്നാല്‍
ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാന്‍
തിരുകൃപ എന്നില്‍ പകരണമേ
എന്റെ ഹിതം പോലെ നടത്തരുതേ
തിരുഹിതംപോലെ നയിക്കേണമേ
ജീവിതപാതയില്‍ പതറിടാതെ
സ്വര്‍ഗ്ഗഭവനത്തിലെത്തുവോളവും