ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
സ്തോത്രത്തോടെന്നും

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
നന്ദിയോടെന്നും

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ സന്നിധിയില്‍
നന്മയോടെന്നും

ആരാധിക്കാം യേശു കര്‍ത്താവിനെ

നമ്മെ സര്‍വ്വം മറന്നു
തന്‍ സന്നിധിയില്‍ മോദമോടിന്ന്

നമ്മെ സര്‍വ്വം മറന്നു
തന്‍ സന്നിധിയില്‍ ധ്യാനത്തോടിന്ന്

നമ്മെ സര്‍വ്വം മറന്നു
തന്‍ സന്നിധിയില്‍ കീര്‍ത്തനത്തിനാല്‍

ആരാധിക്കാം യേശു കര്‍ത്താവിനെ

നീയെന്‍ സര്‍വ്വ നീതിയും
ആയിത്തീര്‍ന്നതാല്‍ ഞാന്‍ പൂര്‍ണ്ണനായ്

നീയെന്‍ സര്‍വ്വ നീതിയും
ആയിത്തീര്‍ന്നതാല്‍ ഞാന്‍ ഭാഗ്യവാന്‍

നീയെന്‍ സര്‍വ്വ നീതിയും
ആയിത്തീര്‍ന്നതാല്‍ ഞാന്‍ ധന്യനായ്

ആരാധിക്കാം യേശു കര്‍ത്താവിനെ

www.christsquare.com