ആരുമില്ല നീയൊഴികെ
ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ
നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്നു മാനസം
നിന്‍തിരു മാറില്‍ ചാരുമ്പോഴെല്ലാ
താശ്വസിക്കുമോ ആശ്വസിക്കുമോ
എളിയവന്‍ നിന്‍ മക്കൾക്കീ ലോകമേതും
അനുകൂലമല്ലല്ലോ നാഥ
വലിയവനാം നീയനുകൂലമാണെന്‍
ബലവും മഹിമയും നീ താന്‍
പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും
പ്രിയനേ നിന്‍ സ്നേഹം കുറയാതെന്നില്‍
നിയതം തുടരുന്നൂ മന്നില്‍
ഗിരികളില്‍ കണ്‍കളുയര്‍ത്തി
എവിടെയാണെന്‍റെ സഹായം
വരുമെന്‍ സഹായം ഉലകമാകാശ
മിവയുളവാക്കിയ നിന്നാല്‍