ആത്മാവേ പരിശുദ്ധാത്മാവേ
ആഴത്തിൽ ഇറങ്ങി വന്നീടണേ
കേഴുന്നു നിൻ ദാസർ മക്കൾ ഞങ്ങൾ
താഴ്ത്തുന്നു നിൻ മുമ്പിൽ എന്നും എന്നും
വാനമേഘത്തിൽ നിന്നും നീ
ശക്തിയോടിറങ്ങി വന്നീടണേ
ദാസരാകും ഞങ്ങളെ നീ
സ്നേഹത്താൽ ഒന്നിപ്പിച്ചീടണമെ
ധാനങ്ങളാൽ നീ ഞങ്ങളെ
നിറച്ചീടുക എന്നും എന്നുമേ
നിൻ കരത്തിൻ ശക്തി തന്നു നീ
നന്മയാൽ അനുഗ്രഹിച്ചീടണമെ
പാവനമാം നിൻ മേനിയിൽ
തൊട്ടു ഞങ്ങൾ ശക്തി പ്രാപിച്ചിടാൻ
ആഴത്തിൽ ഇറങ്ങി വന്നിടണേ
ദൈവാത്മാവ് പരിശുദ്ധാത്മാവേ