ആത്മാവേ ഉണരുക
ആരാധിക്കാം പരമോന്നതനെ
സ്തുതിച്ചീടാം സർവ്വശക്തനെ
ധ്യാനിച്ചിടാം പരിശുദ്ധനെ
ആരാധിക്കാം സത്യത്തിലും
ആരാധിക്കാം ആത്മാവിലും
ഉണരുണരൂ ഉണരുണരൂ
നന്ദി ഏകിടാം

അവൻ പരിശുദ്ധൻ
അവൻ പരമോന്നതന്‍
വഴ്ത്തി വണങ്ങാം നാഥനെ എന്നും
ആരാധിച്ചീടാം നന്ദി ചൊല്ലാം

അവൻ നീതിമാന്‍
അവൻ ലോകരക്ഷകന്‍
പൂർണ മനസ്സോടാരാധിക്കാം
ഹൃദയം സ്തുതിയാൽ നിറയട്ടെ

www.christsquare.com