ആയിരങ്ങള്‍ വീണാലും
പതിനായിരങ്ങള്‍ വീണാലും
വലയമായ് നിന്നെന്നെ കാത്തീടുവാന്‍
ദൈവദൂതന്മരുണ്ടരികിൽ
അസാദ്ധ്യമായ് എനിക്കൊന്നുമില്ലല്ലോ
സര്‍വ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോ
സകലവും ഇന്നെനിക്ക് സാദ്ധ്യമാക്കുവാന്‍
എന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോ
ആയുധങ്ങള്‍ ഫലിക്കയില്ല
ഒരു തോല്‍വിയും ഇനി വരികയില്ല
എന്നെ ശക്തനായ് മാറ്റിടുവാന്‍
ആത്മബലമെന്‍റെ ഉള്ളിലുള്ളതാല്‍
തിന്മയതാന്നും വരികയില്ല
എല്ലാം നന്മയായി തീര്‍ന്നീടുമെ
ബാധയതൊന്നും അടുക്കയില്ല
എന്‍റെ ഭവനത്തില്‍ ദൈവമുണ്ടെന്നും