ആഴമാർന്ന സ്നേഹമേ
യേശു നൽകി നടത്തിടുന്നു
അളവില്ലാ ദാനത്തെ
നാഥൻ നൽകി മാനിക്കുന്നു

വർണ്ണിച്ചീടാൻ വാക്കു പോരായേ
വർണ്ണിച്ചീടാൻ നാവു പോരായേ

എന്റെ കാതിൽ കേട്ടതെല്ലാം
എന്റെ കണ്ണു കണ്ടിടുന്നു
പുകഴുവാൻ ഒന്നുമില്ലേ
മഹത്വം എൻ യേശുവിന്

യേശു എന്നിൽ വന്നതിനാൽ
ഭയമില്ല എനിക്കുതെല്ലും
അഭിഷേകം തന്നതിനാൽ
ജയത്തോടെ നടന്നിടുമേ

സാന്നിധ്യം ഞാൻ വാഞ്ചിക്കുന്നേ
മേഘം പോലെ ഇറങ്ങേണമേ
മറ്റൊന്നും കാണുന്നില്ലേ ഞാൻ
ശോഭയേറും മുഖം കാണുന്നേ

www.christsquare.com