ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ (2)
ആരിലും ശ്രേഷ്ഠമായ്
ആരിലും ശക്തമായ് (2)
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ
മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ (2)
ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ ദാനമല്ലോ (2)
ആരിലും ശ്രേഷ്ഠമായ്
ആരിലും ശക്തമായ് (2)
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ (2)
പാഴായി പോയൊരു മൺ പാത്രം ഞാൻ
ആത്മാവിനായ് മെനെഞ്ഞീടണമേ (2)
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ (2)
ആരിലും ശ്രേഷ്ഠമായ്
ആരിലും ശക്തമായ് (2)
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ (2)