യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തില്‍ ഇരച്ചില്‍പോലെ
സ്തുതിച്ചിടുക നാം അവന്റെ നാമം
ഹല്ലേലുയ്യ ഹല്ലേലുയ്യ
മഹത്വവും ജ്ഞാനവും സ്തോത്രവും
ബഹുമാനം ശക്തിയും ബലവും
എൻ യേശുവിനു
ഞാൻ യഹോവയ്‌ക്കായ് കാത്തുകാത്തല്ലോ
അവന്‍ എങ്കലേക്കു ചാഞ്ഞു വന്നല്ലോ
നാശകരമായ കുഴിയില്‍ നിന്നു
കുഴഞ്ഞ ചേറ്റില്‍ നിന്നു കയറ്റി
എന്‍റെ കാൽകളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ട് എനിക്കുതന്നു
എൻ ദൈവത്തിന് സ്തുതി എന്റെ കര്‍ത്താവേ എന്റെ യഹോവേ
നീയൊഴികെ എനിക്ക് ഒരു നന്മയുമില്ല
ഭൂമിയിലെ വിശുദ്ധന്മാരോ
അവർ എനിക്ക് ശ്രേഷ്ഠന്മാര്‍ തന്നെ