അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നീടാം അണി ചേർന്നീടാം

ബലിയർപ്പകനൊപ്പം ബലിയായീടാം
ബലവാനു സ്തുതി പാടീടാം

മാനവർക്കായി ജീവനെ നൽകി
മഹത്തരമാകുമീ ബലിവേദിയിൽ
ആ പുണ്യ സ്മരണയിൽ അനുരഞ്ജിതരായ്
അർപ്പിതരാകാം കൂദാശയിൽ

സോദരസ്നേഹം മാനസമാകെ
നൽകാം ഈ സ്നേഹ കൂട്ടായ്മയിൽ
ജീവൻ പകരും ഈ തിരു യാഗം
അർപ്പിച്ചീടാം ഈ വേളയിൽ

www.christsquare.com