അമ്മേ എന്റെ അമ്മേ
എന്റെ ഈശോയുടെ അമ്മേ
അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
ആവേ മരിയ കന്യാമാതാവേ
ആവേ മരിയ കന്യാമാതാവേ

തലമുറകൾ തോറും പാടും
ഭാഗ്യവതി അമ്മ
ജപമണി മാലകളിൽ നിറയും
നന്മ നിറഞ്ഞവളമ്മ

പറുദീസയായി അമ്മ
ദൈവത്തിനു പാർക്കാൻ
കന്യാശ്രമമായി അമ്മ
ഈശോക്കു വളരാൻ

മിഴികൾ നിറയുമ്പോൾ അമ്മ
മഴവില്ലായി തെളിയും
മൊഴികൾ ഇടറുമ്പോൾ
എന്നുടെ സ്വരമായി തീർന്നിടും

ദുഃഖമകന്നിടുവാൻ
അമ്മേ പ്രാർത്ഥിച്ചീടണമേ
പാപമകന്നിടുവാൻ
അമ്മേ യാച്ചീടണമേ

www.christsquare.com