അങ്ങേ പോലെ ആരുണ്ടു നന്മയേകാൻ
നീയുണ്ട്
അങ്ങിലാണെൻ ആശ്രയം
എൻ യേശുവേ
എന്നുമെൻ ജീവിതത്തിൽ അങ്ങാണെൻ
അടിസ്ഥാനം
അങ്ങില്ലായെൻ ജീവിതം
പാഴായി പോയിടുമേ
എൽഷദ്ദായി ആരാധന
ഏലോഹീം ആരാധന
അഡോണായ് ആരാധന
യേശുവേ ആരാധന
കലങ്ങി നിന്ന എന്നെ കണ്ടു
കണ്ണുനീർ തുടച്ചവനേ
കാലമെല്ലാംകൺമണിപോലെ
കരം പിടിച്ചു കാത്തവനേ
മരണത്തിൻ താഴ്വരയിൽ
മനം തളർന്നു നിന്ന എന്നെ
വൈദ്യനായി വന്നു എന്നിൽ
പുതുജീവൻ തന്നവനേ
എൽഷദ്ദായി ആരാധന
ഏലോഹീം ആരാധന
അഡോണായ് ആരാധന
യേശുവേ ആരാധന