അങ്ങേ തിരു മുറിവുകളിൽ എന്നെ മറയ്ക്കേണമേ
അങ്ങേ തിരു ഹൃദയത്തിൽ എന്നെ ഇരുത്തേണമേ

എല്ലാം എനിക്കെൻെറ ഈശോ
എൻെറ ജീവൻെറ ജീവനാമീശോ

രാജാധി രാജൻ കാലി തൊഴുത്തിൽ
മനു ജനായ് തീർന്നതിൻ രഹസ്യമെൻതേ
പാപിയീ ദാസന് പാഥേയമാകാൻ
തിരു വോസ്തിയായതിൻരഹസ്യമെൻതേ

അറി യില്ല നാഥാ ഒന്നെനിക്കറിയാം
സ്നേഹം സ്നേഹം സ്നേഹം എന്ന്

നീതി മാൻ ദൈവം കാൽവരി ക്രൂശിൽ
ബലി ദാനമായതിൻ രഹസ്യമെന്തേ
മൃതിയെ തകർത്തു മൂന്നാം ദിനത്തിൽ
ഉയർത്തെഴുന്നേറ്റതിൻ രഹസ്യമെന്തേ

www.christsquare.com