ലക്ഷോപലക്ഷം ദൂതർ സേവിതനിതാ
യോഹന്നാൻ വെിളിപ്പാടിൽ കണ്ടപോൽ മേഘരൂഢനായ്
വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ

തുറക്കപ്പെട്ട കിഴക്കേവാതിലിലുടെ
സകല വിശുദ്ധ ദൂതസംഘപരിവാരത്തോടെ
വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ;

റുബുകൾ സാറാഫുകൾ ദൂതരിവർ
സ്വർണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാർ
വാനിൽ വാനിൽ വരുന്നു ശീഘമായ്;

ആർത്തു പാടുന്നോർത്തു കേൾക്കുവിനത്
വലിയ പെരുവെള്ളത്തിന്നിരച്ചിൽക്കാത്തതാം ഒലി
വാനിൽ വാനിൽ അതിഗംഭീരമായ്;

നിത്യ യൗവ്വനത്തിൽ കിരീടം ചൂടി
ജയ സന്തോഷത്താൽ കതിരൊളി ചിന്നും നേതദ്വയങ്ങളാൽ
വാനിൽ വാനിൽ ദ്യുതി പരക്കുന്നു;

വിജയശ്രീയാൽ പ്രസന്നത ഏറും ഏറും
മധ്യസ്ഥതയിൽ നിന്നു മാറീട്ടരുമനാഥൻ താൻ
വാനിൽ വാനിൽ അതിപ്രസന്നമായ്; –

രഥങ്ങളുടെ ഗംഭീരാരവം അതാ
ദൂതസംഘത്തിൻ ചിറകടിക്കൊത്തു മുഴങ്ങുന്നു സദാ
വാനിൽ വാനിൽ ധ്വനി പ്രഘോഷമായ്; –

ദൈവത്തിന്‍റെ കാഹളധ്വനി ധ്വനി
രാജാധിരാജനാം സുതനിൽനിന്നു താൻ പുറപ്പെടുന്നിതാ
വാനിൽ വാനിൽ അതിഗംഭീരമായ്;

മണ്ണിലുറങ്ങുന്നതാം വൃതർ വൃതർ
ഇതിമുഹൂർത്തത്തിലുയിർത്തെഴുന്നതി പ്രസന്നവദനരായ്
ശീഘം ശീഘം അതിസമ്മോദരായ്;-

തന്നെ നോക്കി പാർത്തിടും ജനം ജനം
കാഹളധ്വനി കേൾക്കും മാത്രയിൽ വാനിൽ പൂകുമേ
മോദാൽ മോദാൽ വാനിൽ പൂകുമേ; –

ഇവിടെക്കയറി വരുവീനെന്നുള്ള വിളി
കേട്ടിട്ടാശ്വാസം ലഭിക്കുവാൻ ചെവികൊതിക്കുന്നുഗമായ്
കേൾപ്പാൻ കേൾപ്പാൻ കൊതിക്കുന്നുഗമായ്;

www.christsquare.com