അന്നൊരു പെസഹാ തിരുനാളിൽ
കല്പനയേകി ദൈവസുതൻ
ഒന്നായ് ചേർന്ന് ഭക്ഷിക്കാൻ
ഒരു നവജനമായ് അണിചേരാം
കർത്താവിന് പെസഹാ ഭക്ഷിക്കാൻ
ഒരുമയോടാണയാം ഈ ബലിയിൽ
കാൽവരി ബലിയിൽ പങ്കുചേർന്നു
കൃപകൾ നിരവധി സ്വീകരിക്കാം
പാവനചിന്തയിൽ നിന്നിടുവാൻ
പാപം വലുതെന്നറിയേണം
ദൈവിക കൃപയിൽ വളർന്നിടുവാൻ
പെസഹാബലിയിൽ ചേരേണം
നവമുത്സവമായ് തീർന്നീടാം
പാപഭയങ്ങളകന്നിടണം
ദൈവികഭാവം പുൽകിടുവാൻ
വചനം ഹൃത്തിൽ പെയ്തിടുവാൻ
നന്മകളഖിലം പൂവണിയാൻ
അനുദിനബലിയിൽ ചേർന്നീടാം