അനുപമ സ്നേഹത്തിൻ നിമിഷാമിതാ അനുഗ്രഹമേകുന്ന സമയമിതാ

അപ്പത്തിൻ രൂപമായിതാ ദിവ്യദാനങ്ങൾ നൽകുന്നു

അനന്തമാം ഈ സ്നേഹത്തെ ആരാധിക്കുന്നു പാരാകെ

ആരാധിക്കുന്നു ദൈവമേ ഓസ്തിയാം ദിവ്യ സ്നേഹമേ

മർത്യ വംശത്തിൻ രക്ഷക്കായ് വിണ്ണിൻ നാഥൻ വരുന്നിതാ

ജീവനേകിടാൻ ശക്തിയേകിടാൻ ആത്മാവിൽ മോക്ഷം നേടിടാൻ

യേശുവേ നീയെൻ ഭാഗ്യമേ

ആരാധിക്കുന്നു ദൈവമേ ഓസ്തിയാം ദിവ്യ സ്നേഹമേ

തൻ ജനത്തിന്റെ കൂടെയായ് എന്നെന്നും വസിച്ചീടുവാൻ

വചനം മാംസമായ് നൽകീടുന്നിതാ ഭോജ്യമായ് സ്വർഗ ദാനമായ്‌

യേശുവേ നീയെൻ ഭാഗ്യമേ

അനുപമ സ്നേഹത്തിൻ നിമിഷാമിതാ അനുഗ്രഹമേകുന്ന സമയമിതാ

അപ്പത്തിൻ രൂപമായിതാ ദിവ്യദാനങ്ങൾ നൽകുന്നു

അനന്തമാം ഈ സ്നേഹത്തെ ആരാധിക്കുന്നു പാരാകെ

ആരാധിക്കുന്നു ദൈവമേ ഓസ്തിയാം ദിവ്യ സ്നേഹമേ

www.christsquare.com