അരുണോദയ പ്രാര്‍ത്ഥന കൃപയായ് നാഥാ കേള്‍ക്കണേ
ആത്മവരം നല്‍കണേ എന്‍ യേശുവേ

കരുണയോടു കഴിഞ്ഞ രാത്രി
സൂക്ഷിച്ചെന്നെ ദൈവമേ
കരങ്ങള്‍ കൂപ്പി സ്തോത്രം ചെയ്യുന്നു എന്‍ യേശുവേ
ശിരസ്സു നമിച്ചു സ്തോത്രം ചെയ്യുന്നു

ഈ ദിവസം ഞാന്‍ കാണ്മാനായ്
എന്നില്‍ കനിഞ്ഞ ദൈവമേ
ഇതിനെ ഓര്‍ത്തു സ്തോത്രം ചെയ്യുന്നു എന്‍ യേശുവേ
നന്ദിയോടെ സ്തോത്രം ചെയ്യുന്നു

ആദിത്യന്‍ ഭൂലോകെ
നിത്യം ശോഭിച്ച പോലെ
കര്‍ത്താവേ പ്രകാശിക്കേണമേ എന്‍ യേശുവേ
നിത്യവും പ്രകാശിക്കേണമേ

എന്‍ ഹൃദയം ശുദ്ധമാക്കി
എന്നെ നയിക്കേണമേ
എന്‍ വഴികളില്‍ നിന്‍ കൃപ
നിറച്ചിടേണമേ എന്‍ യേശുവേ

വാക്കിലും പ്രവൃത്തിയിലും
പാപം ചെയ്യാതെന്നെ
ഈ ദിവസമൊക്കെയും കാത്തിടേണമേ
എന്‍ യേശുവേ

www.christsquare.com