അത്ഭുതങ്ങൾ തീർന്നിട്ടില്ല
അടയാളങ്ങൾ തോർന്നിട്ടില്ല
കാലത്തിൽ ഈ ലോകത്തിൽ
ദൈവശക്തി കുറഞ്ഞിട്ടില്ല
ദൈവത്തിന്‍ കൈ താഴ്ന്നിട്ടില്ല
ലോകത്തിൽ ഈ കാലത്തിൽ

പെരുമഴപോൽ പെരുമഴപോൽ പെയ്യുന്നു
അത്ഭുതവും വിടുതലുമീ ജനതതിയിൽ
സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോൾ
ഓഹോഹോ
സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോൾ
തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ
അത്ഭുതങ്ങൾ പതുക്കെയേ

നീ കിടക്കും കണ്ണീർക്കുഴിയിൽ
ദൈവമിറങ്ങി വരുന്നു
നിന്‍റെ രോഗശയ്യയിലേയ്ക്ക് യേശു നടന്നു വരുന്നു

ഇപ്പോൾ തന്നെ സൗഖ്യം നേടും നീ
ഇപ്പോൾ തന്നെ വിടുതൽ പ്രാപിക്കും

രോഗക്കിടക്ക മടക്കിയെടുത്ത്
ശാപക്കിടക്ക ചുരുട്ടിയെടുത്ത്
ജീവനിലേക്കു നടന്നുപോകും നീ

പെരുമഴ പോലെ
അത്ഭുതവും വിടുതലുമീ ജനതതിയിൽ
അത്ഭുതങ്ങൾ തീർന്നിട്ടില്ല
ഓ അടയാളങ്ങൾ തയാറായിട്ടില്ല

അന്ധന്മാർ കാണുന്നു
ചെകിടന്മാർ കേൾക്കുന്നു

ഇന്നേവരെയും ലോകത്തിൽ കേട്ടു കേൾവിയില്ലാത്ത
അതിശയവും ബലവും കാണുന്നു

www.christsquare.com