അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
ഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും നാഥനു നന്ദി
ദൈവത്തെ ഞാന്‍ മറന്നാലും
ആ സ്നേഹത്തില്‍ നിന്നകന്നാലും
അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പോഴു എനിക്കായ് തുടിച്ചിടുന്നു
എന്നെ ഓമനയായ് കരുതുന്നു
അമ്മയെന്നെ മറന്നാലും
ഈ ലോകമെന്നെ വെറുത്താലും
അജഗണങ്ങളെ കാത്തിടുന്നവന്‍ എനിക്കായ് തിരഞ്ഞിടുന്നു
എന്നെ ഓമനയായ് കരുതുന്നു