ശാന്തിയിൻ ദൂതുമായി വന്നു പൊൻ താരം
സ്നേഹത്തിൻ നാദമായി ജാതനായി രാജൻ
ഹാലേലു ഹാലേലു ഹാലേലൂയ

വിണ്ണിലെ താരം ഇ മണ്ണിൽ വന്നുദിച്ചോരു തിരൂരാവിൽ
വാനവൃന്ദങ്ങൾ ആമോദത്താൽ പാടി
സ്വർഗ്ഗ സംഗീതം ഭൂമിയെ തഴുകി
പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം

സർവ്വ ലോകത്തിൻ നന്മക്കായി കന്യാ മേരിയിൻ സൂനുവായി
പാപ മോചകൻ എന്നും പ്രാണ സ്നേഹിതൻ
പാതകർക്കായി പാരിതിൽ വാസമായി

പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം

കാവലായി നില്കും ആട്ടിടയർ കേട്ടു ദൂതരിൻ സ്വര നാദം
മോക്ഷദായകൻ എന്നും നീതിയിൻ സൂര്യൻ
മാനവർക്കായി രക്ഷകൻ ജാതനായി

പാടിടാം ആഘോഷമായി സ്നേഹത്തിൻ ഗീതികളാൽ
ദൈവ പൈതലാം യേശുവിൻ അവതാര സങ്കീർത്തനം
ഹാലേലു ഹാലേലു ഹാലേലൂയ

www.christsquare.com