ബലമുള്ള ഗോപുരം സങ്കേത പട്ടണം
എൻ യേശു താൻ ആകയാൽ
ഞാൻ ഒരു നാളും പതറുകില്ല
പാടിടും ഞാൻ എന്നെന്നും തൻ മഹിമ
ഏതു കാലത്തും ഏതു നേരത്തും
അന്ധ്യത്തോളം നടത്താം എന്നരുളിയെങ്കിൽ
തന്റെ ദയ എന്നിൽ കുറഞ്ഞിടുമോ
ജഡത്തിന്റെ ശൂലമോ നൊടിനേര ദുഖമോ
ആകുല ചിന്തയോ എന്നെ ഒരുനാളും തകർക്കുകില്ല
ഇരുളായ ജീവിതം തൻ കൃപയാലെ വീണ്ടെങ്കിൽ
വിശ്വാസത്തിന് ശോധന തൻ കൃപയാലെ നേരിടുമെ