ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന ശോഭ നിത്യം
സായാഹ്നം അങ്ങുണ്ടാകില്ല അതിൽ സൂര്യൻ യേശു
ക്രൂശിനെ വഹിക്കിൽ നാം കിരീടം ധരിക്കും
സ്വർലോകെ നാം പാർക്കുമ്പോൾ ഭാഗ്യരാജ്യത്തിൽ നിത്യം
ഈ ജീവ യാഴിക്കക്കരെ സമാധാന നാട്ടിൽ
വൻ കാറ്റെല്ലാ മടങ്ങുന്നു അങ്ങു വേണം നിധി
മഹത്വ വീടു മൊന്നുണ്ടു സ്വർഗ്ഗീയ മന്ദിരം
ഇഹേ നാം സ്നേഹിച്ചോർ നമ്മെ എതിരേൽക്കുമതിൽ
വേഗം മറയുമീ ലോകം വിട്ടു ഭാഗ്യ ലോകേ
മിന്നും സൈന്യത്തെ ച്ചേർന്നിടാൻ നാം വാഞ്ചിക്കുന്നെന്നും