ഭാരം വേണ്ട ദൈവപൈതലേ
യേശു നിന്നെ കാക്കുമെന്നും
ആവശ്യങ്ങൾ അറിയും നാഥനിൽ
സ്തോത്രത്തോടെ അർപ്പിക്ക നീ
1 യേശു നാഥൻ അറിയുന്നെല്ലാം
തന്റെ മാറിൽ കാത്തിടും നിന്നെ
സകലത്തേയും കവിഞ്ഞീടുന്ന
സ്വർഗ്ഗശാന്തി എന്നുമേകും
2 സന്തോഷിക്ക യേശുവിലെന്നും
ആനന്ദിക്ക ആത്മാവിൽ നീ
സ്തോത്രത്തോടെ നീ സ്വീകരിക്കുക
യേശു മാറ്റും വേദനകൾ