ഭക്തരിൻ വിശ്വാസജീവിതം പോൽ ഇത്ര
ഭദ്രമാം ജീവിതം വേറെയുണ്ടോ
സ്വർഗ്ഗപിതാവിന്‍റെ ദിവ്യഭണ്ഡാരത്തെ
സ്വന്തമായ് കണ്ടുതൻ ജീവിതം ചെയ്യുന്ന

അന്യദേശത്തു പരദേശിയായ്
മന്നിതിൽ കൂടാര വാസികളായ്
ഉന്നതനാം ദൈവം ശിൽപിയായ് നിർമ്മിച്ച
വൻ നഗരത്തിനായ് കാത്തു വസിക്കുന്ന

പാപത്തിൻ തൽക്കാലഭോഗം വേണ്ടാ
ദൈവജനത്തിന്‍റെ കഷ്ടം മതി
മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളും
ക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന

ബുദ്ധിമുട്ടൊക്കെയും പൂർണ്ണമായി
ക്രിസ്തുവിൽ തന്‍റെ ധനത്തിനൊത്തു
തീർത്തു തരുന്നൊരു നമ്മുടെ ദേവന്നു
സ്തോത്രം പാടിടുവിൻ ഹല്ലേലുയ്യാ ആമേൻ

www.christsquare.com